Saturday, October 25, 2025

ഓട്ടവയിലെ വഴിയരികില്‍ പൊലീസ് കാവലില്‍ ഭൂമിയിലേക്ക് പിറന്നുവീണ് ഒരു പൊന്നോമന

ഓട്ടവ: ഹൈവേയ്‌ക്കരികിൽ പൊലീസ് കാവലില്‍ ഭൂമിയിലേക്ക് പിറന്നുവീണ് ഒരു കുഞ്ഞു ജീവന്‍. ഓട്ടവ സ്വദേശിനിയായ കൈറ്റ്‌ലിന്‍ ആണ്‌ വഴിയരികിൽ വൈദ്യസഹായമില്ലാതെ തന്റെ പൊന്നോമനയ്ക്ക് ജീവനേകിയത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു ദമ്പതികളായ ജെര്‍മിയും ഭാര്യ കൈറ്റ്‌ലിനും. ഇടയ്ക്ക് വച്ച് കൈറ്റ്‌ലിന് അസഹനീയമായ അസ്വസ്ഥതയുണ്ടാവുകയും Montreal Road exit of Highway 174 ലേക്ക് ഇറങ്ങേണ്ടി വരികയും ചെയ്തു.

സമയത്തിന്‌ ആശുപത്രിയിലെത്തില്ലെന്ന് ഉറപ്പായതോടെ ഇനി എന്തു ചെയ്യണമെന്നറിയാതെ ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് ഓട്ടവ പൊലീസിന്റെ ക്രൂയിസര്‍ കണ്ടത്‌. ഉടന്‍ തന്നെ ജെർമി ഓടിപ്പോയി സഹായം അഭ്യര്‍തഥിക്കുകയായിരുന്നു. നിക്കൊളസ്, ഷാരന്‍ എന്നീ ഉദ്യോഗസ്ഥരാണ് ദമ്പതികള്‍ക്ക് സഹായവുമായെത്തിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!