വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലെ ബാള്‍ റൂമിന്റെ പുന:രുദ്ധാരണം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചതാണ്. വൈറ്റ് ഹൗസിന്റെ ഈസ്റ്റ് വിംഗിലെ കെട്ടിടം പുതിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ദിവസം ഇടിച്ചു പൊളിച്ചിരുന്നു. എന്നാലിപ്പോള്‍ പുറത്തുവന്ന മറ്റൊരു വാര്‍ത്തയാണ് കോടികളുടെ കിലുക്കത്താല്‍ ലോകത്തെ അമ്പരപ്പിച്ചത്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്വപ്നപദ്ധതിയായ പുതിയ ബാള്‍ റൂം നിര്‍മ്മാണത്തിന് കോടികള്‍ സംഭാവന നല്കിയ ആഗോളഭീമന് കമ്പനികളുടെ പട്ടികയാണത്.

ആമസോണ്‍, ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ ടെക് ഭീമന്മാരും റെയ്നോള്‍ഡ് അമേരിക്ക, യൂണിയന് പസഫിക്ക് റെയില്‍റോഡ്, കാറ്റർപില്ലർ, എച്ച്.പി, നെക്സ്ട്ര എനർജി ഉള്‍പ്പെടെ ലോകത്തെ 37 വൻ ഭീമൻ കമ്പനികളാണ് നിര്‍ദ്ദിഷ്ട ബാള്‍
ള്റൂമിന്റെ നിര്‍മ്മാണത്തിനായി ‘കണ്ണുംപൂട്ടി’ സംഭാവന നല്‍കിയത്.
90,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതും 200 മില്യണ്‍ യു.എസ് ഡോളര്‍ ചെലവുള്ളതും 650 സീറ്റുകള്‍ വരെ ഉള്‍ക്കൊള്ളുന്നതുമായ ഒരു ബോള്‍റൂമാണ് ആദ്യം ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ പദ്ധതി ചെലവ് 50 ശതമാനം കൂടിയതോടെ പദ്ധതി തുക 300 മില്യണ്‍ ഡോളറായി തുക ഉയര്‍ന്നു. ഇപ്പോൾ 999 അതിഥികളെ ഉള്‍ക്കൊള്ളും. ബാള്‍
റൂമിനുള്ള ചെലവ് താനും സ്വകാര്യ ദാതാക്കളുമാണ് വഹിക്കുന്നതെന്നും യു.എസ് നികുതിദായകരുടെ പണത്തില്‍ നിന്നല്ല ഫണ്ടെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രംപ് ഭരണകൂടം കഴിഞ്ഞ ദിവസമാണ് സംഭാവന നല്‍കിയവരുടെ പട്ടിക പുറത്തിറക്കിയത്.
