ടൊറന്റോ: ഹാർബർഫ്രണ്ട് പരിസരത്ത് രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ഇന്ധന ചോർച്ചയുണ്ടായി. അപകടത്തിൽ പരുക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. യോർക്ക് സ്ട്രീറ്റിനും ക്വീൻസ്ക്വെയ്ക്കും സമീപമായിരുന്നു ഒരു വലിയ ട്രക്കും എസ്.യു.വിയും കൂട്ടിയിടിച്ചത്. ഇടി നടന്നയുടനെ ഇന്ധനചോർച്ച ഉണ്ടായതായി പരിസരവാസികൾ പറഞ്ഞു.

അപകടത്തെക്കുറിച്ച് പരിസ്ഥിതി മന്ത്രാലയത്തെയും ടൊറന്റോ വാട്ടർ മന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ലോവർ സിംകോ സ്ട്രീറ്റിനും യോർക്ക് സ്ട്രീറ്റിനും ഇടയിലുള്ള ക്വീൻസ്ക്വെയ് വെസ്റ്റ് പ്രദേശത്ത് റോഡ് അടച്ചിടൽ ഇപ്പോഴും തുടരുകയാണ്.
