Monday, October 27, 2025

അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യ- ചൈന വിമാനസര്‍വീസ് പുനരാരംഭിച്ചു

കൊല്‍ക്കത്ത: 2020 വര്‍ഷത്തിന്റെ തുടക്കത്തില്‍ നിര്‍ത്തിവെച്ച വിമാന സര്‍വീസ് പുനരാരംഭിച്ച് ഇന്ത്യ. ഇന്നലെ രാത്രി 10 മണിയോടെ കൊല്‍ക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ചൈനയിലെ ഗ്യാങ്‌സൂവിലേക്ക് വിമാനം പറന്നുയര്‍ന്നു. ഇന്‍ഡിഗോയുടെ അ320 നിയോ വിമാനത്തില്‍ 176 യാത്രക്കാരാണ് ചൈനയിലേക്ക് പോയത്.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ വിമാന സര്‍വീസ് നിര്‍ത്തിവെച്ചത്. തുടര്‍ന്ന് കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയില്‍ ഉണ്ടായ ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ അസ്വാരസ്യങ്ങള്‍ മൂലം ഈ സര്‍വീസ് പുനരാരംഭിച്ചിരുന്നില്ല. നയതന്ത്ര തലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോള്‍ വിമാന സര്‍വീസ് പുനരാരംഭിച്ചിരിക്കുന്നത്.

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നടന്ന ചെറു പരിപാടിയില്‍ എന്‍എസ്‌സിബിഐ എയര്‍പോര്‍ട്ട് ഡയറക്ടര്‍ പി ആര്‍ ബിറിയ ചടങ്ങില്‍ സംസാരിച്ചു. യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വ്യാപാരികള്‍ക്കും ഈ വിമാന സര്‍വീസ് ഒരുപോലെ ഉപകാരപ്പെടുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!