മുംബൈ ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ പരുക്കേറ്റ ശ്രേയസ് അയ്യർ ഐ.സി.യുവിൽ. ആന്തരിക രക്തസ്രാവം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫീൽഡിങ്ങിനിടെ വാരിയെല്ലിനു പരുക്കേറ്റതിനെ തുടർന്ന് അയ്യരെ ടീം ഫിസിയോമാരെത്തിയാണ് ഗ്രൗണ്ടിൽനിന്നു കൊണ്ടുപോയത്. ഉടൻ തന്നെ താരത്തെ സിഡ്നിയിലെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.മൂന്നാം ഏകദിനത്തിനിടെ അലക്സ് ക്യാരിയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചെടുത്തപ്പോഴായിരുന്നു ശ്രേയസ് അയ്യർക്കു പരുക്കേറ്റത്. പിന്നിൽനിന്നും ഓടിയെത്തി പന്ത് പിടിച്ചെടുത്തെങ്കിലും ഗ്രൗണ്ടിൽ വീണ താരത്തിന് വേദന അനുഭവപ്പെടുകയായിരുന്നു. ഇതോടെ ശ്രേയസ് ഗ്രൗണ്ട് വിട്ടു.

ഡ്രസിങ് റൂമിലേക്കാണ് താരത്തെ കൊണ്ടുപോയതെങ്കിലും വൈകാതെ ആശുപത്രിയിലേക്കു മാറ്റി. കുറച്ചു ദിവസങ്ങളായി ശ്രേയസ് ഐസിയുവിൽ ചികിത്സയിലാണെന്നാണു പുറത്തുവരുന്ന വിവരം. ആരോഗ്യനില തൃപ്തികരമാണ്. അണുബാധ തടയാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നുമാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. ഇന്ത്യൻ ടീമിന്റെ ഡോക്ടറും സിഡ്നിയിൽ താരത്തിനൊപ്പമുണ്ട്. ശ്രേയസ് തീവ്രപരിചരണ വിഭാഗത്തിലാണിപ്പോഴുള്ളതെന്നും ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനാൽ ഒരാഴ്ചയോളം ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും ൽ തുടരുകയാണ്. പരിശോധനകളിൽ ആന്തരിക രക്തസ്രാവമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. പരുക്കിന്റെ ഗൗരവം അനുസരിച്ച് അദ്ദേഹത്തിന് ഏഴു ദിവസത്തോളം ആശുപത്രിയിൽ തുടരേണ്ടിവന്നേക്കുമെന്നും ബി.സി.സി.ഐ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
