Monday, October 27, 2025

കേരളത്തിലും എസ്.ഐ.ആർ; രണ്ടാംഘട്ടത്തിൽ 12 സംസ്ഥാനങ്ങൾ

ന്യൂഡൽഹി: കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (എസ്‌ഐആർ) നടപ്പാക്കും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തെ ഒഴിവാക്കണമെന്ന ആവശ്യം തള്ളിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ നീക്കം. തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ ആദ്യവാരം പ്രഖ്യാപിക്കാനിരിക്കെയാണ് കമ്മിഷന്റെ നീക്കം. ബിഹാറിൽ നടന്ന ആദ്യഘട്ടത്തിന് ശേഷം 12 സംസ്ഥാനങ്ങളിൽ രണ്ടാം ഘട്ട എസ്.ഐ.ആർ നടപ്പാക്കും.

നാളെ മുതൽ നവംബർ 3 വരെയാകും പ്രാഥമിക നടപടിക്രമങ്ങൾ. നവംബർ 4 മുതൽ ഡിസംബർ 12 വരെ വീടുകൾ കയറി വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കും. ഡിസംബർ 9ന് കരട് വോട്ടർ പട്ടിക പ്രഖ്യാപിക്കും. ജനുവരി 8 വരെ കരട് വോട്ടർ പട്ടികയിൽ പരാതിയുണ്ടെങ്കിൽ സമർപ്പിക്കാം. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും. ബിഹാറിൽ എസ്‌ഐആർ വിജയകരമായി പൂർത്തിയാക്കിയെന്ന് അവകാശപ്പെട്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രണ്ടാം ഘട്ടം പ്രഖ്യാപിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!