Tuesday, October 14, 2025

പാട്രിക് ബ്രൗൺ കൺസർവേറ്റീവ് പാർട്ടി നേതൃത്വ മത്സരത്തിൽ അയോഗ്യനായെന്ന് പാർട്ടി നേതൃത്വം

ഒട്ടാവ: കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയുടെ ലീഡർഷിപ്പ് ഇലക്ഷൻ ഓർഗനൈസിംഗ് കമ്മിറ്റി, മത്സരത്തിൽ നിന്ന് പാട്രിക് ബ്രൗണിനെ അയോഗ്യനാക്കിയതായി അറിയിച്ചു.

കാനഡ തിരഞ്ഞെടുപ്പ് നിയമത്തിലെ ധനസഹായ നിയമങ്ങൾ ലംഘിച്ചതായുള്ള ആരോപണത്തെ തുടർന്നാണ് ഇത്.
ബ്രൗണിന്റെ പ്രചാരണത്തിൽ “ഗുരുതരമായ തെറ്റായ ആരോപണങ്ങൾ” പാർട്ടിക്ക് ബോധ്യപ്പെട്ടതായി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർ ഇയാൻ ബ്രോഡി ഒരു പ്രസ്താവനയിൽ പറയുന്നു.

പ്രസ്താവനയിൽ ആരോപണങ്ങളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല. ബ്രൗണിൻ്റെ പ്രചാരണ ടീമിൻ്റ അഭിപ്രായം ലഭ്യമായിട്ടും ഇല്ല.

ചീഫ് റിട്ടേണിംഗ് ഓഫീസർ ബ്രൗണിനെ ഇത് സംബന്ധിച്ച കാര്യങ്ങൾ അറിയിക്കുകയും രേഖാമൂലമുള്ള പ്രതികരണം അഭ്യർത്ഥിക്കുകയും ചെയ്തു. കാമ്പയിനിങ്ങിൽ നിന്ന് ഇടക്കാല അംഗത്വ പട്ടിക തടഞ്ഞുവയ്ക്കാൻ തീരുമാനിച്ചുവെന്നും ബ്രോഡി പറയുന്നു.

ബ്രൗണിന്റെ ടീമിൽ നിന്നുള്ള മറുപടി തൃപ്തികരമല്ലെന്നും, ചീഫ് റിട്ടേണിംഗ് ഓഫീസർ അദ്ദേഹത്തെ അയോഗ്യനാക്കാൻ നേതൃത്വ തിരഞ്ഞെടുപ്പ് സംഘാടക സമിതിയോട് ശുപാർശ ചെയ്യാൻ തീരുമാനിക്കുകയും ആയിരുന്നു.

പാർട്ടിയുടെ പക്കലുള്ള കാര്യങ്ങൾ ഇലക്ഷൻസ് കാനഡയുമായി പങ്കിടുമെന്നും കൂടുതൽ അഭിപ്രായം പറയുന്നില്ലെന്നും ബ്രോഡി പറയുന്നു.

താനും പാർട്ടിയുടെ ചീഫ് റിട്ടേണിംഗ് ഓഫീസറും ബ്രൗണിന് വിശദീകരണത്തിന് അവസരം നൽകുകയും ആരോപണങ്ങൾക്ക് മറുപടി നൽകാൻ സമയം നൽകുകയും ചെയ്തുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!