Monday, August 18, 2025

അപകടകരമായ അവസ്ഥ പ്രതീക്ഷിക്കുന്നു; നോവാ സ്കോഷ്യയിലെ കേപ് ബ്രെട്ടണിൽ ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകി

A dangerous situation is expected; A winter storm warning has been issued for KP Breton, Nova Scotia

ഹാലിഫാക്സ് : നോവാ സ്കോഷ്യയിലെ സീസണിലെ ആദ്യത്തെ പ്രധാന മഞ്ഞുവീഴ്ച തിങ്കളാഴ്ച ആദ്യം കേപ് ബ്രെട്ടൺ ഹൈലാൻഡിൽ ഉണ്ടാകുമെന്നും അപകടകരമായ അവസ്ഥ പ്രതീക്ഷിക്കുന്നതായും എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.

4 മണിക്ക് ശേഷമാണ് ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകിയത്. ഇന്ന് വൈകുന്നേരം മുതൽ വിക്ടോറിയ കൗണ്ടിയിലെയും ഇൻവർനെസ് കൗണ്ടിയിലെയും ചില സ്ഥലങ്ങളിൽ 35 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും എൻവയോൺമെന്റ് കാനഡ അറിയിച്ചു.

കേപ് ബ്രെട്ടൺ ഹൈലാൻഡ്‌സിൽ, ഞായറാഴ്ച വൈകുന്നേരം മുതൽ തിങ്കളാഴ്ച ഉച്ചവരെ മണിക്കൂറിൽ 90 കി.മീ വേഗതയിൽ കാറ്റ് വീശുമെന്നും ഇത് മഞ്ഞുവീഴ്ച ആക്കം കൂട്ടുമെന്നും വിസിബിലിറ്റി കുറയുമെന്നും മുന്നറിയിപ്പിൽ പറയുന്നു. കനത്ത മഞ്ഞുവീഴ്ച്ചയെ തുടർന്ന് അപകടകരമായ അവസ്ഥ സംജാതമാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ പൊതുജനങ്ങൾ സാഹചര്യങ്ങൾ മെച്ചപ്പെടുന്നതുവരെ അത്യാവശ്യമല്ലാത്ത യാത്രകൾ മാറ്റിവെക്കുന്നത് പരിഗണിക്കണമെന്നും എൻവയോൺമെന്റ് കാനഡ അറിയിച്ചു.

സമുദ്രനിരപ്പിന് സമീപമുള്ള തണുത്തുറഞ്ഞ താപനില കഠിനമായ ശൈത്യകാലാവസ്ഥയെ തടയാൻ സഹായിക്കുമെന്ന് പരിസ്ഥിതി കാനഡ പറയുന്നു. ചില പ്രദേശങ്ങളിൽ, 12 മുതൽ 18 മണിക്കൂർ വരെ 10 മുതൽ 15 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!