Monday, August 18, 2025

ഇസ്രായേലിന്റെയും ഉക്രൈന്റെയും വിജയം ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്: ബൈഡന്‍

Israel, Ukraine's success vital to our national security: US President Biden

റഷ്യയുമായുളള പോരാട്ടത്തില്‍ യുക്രൈനെയും ഹമാസുമായുളള പോരാട്ടാത്തില്‍ ഇസ്രായേലിനെും പിന്തുണയ്ക്കുന്ന യുഎസിന് രണ്ട് രാജ്യങ്ങളുടെയും വിജയം യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് സുപ്രധാനമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

‘എനിക്കറിയാം, ഈ സംഘട്ടനങ്ങള്‍ വളരെ അകലെയാണെന്ന് തോന്നും. ചോദിക്കുന്നത് സ്വാഭാവികമാണ്: അമേരിക്കയ്ക്ക് ഇതില്‍ എന്താണ്? എന്നാല്‍ ഇസ്രായേലിന്റെയും ഉക്രൈയ്ന്റെയും വിജയം നമ്മുടെ ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. തീവ്രവാദികളും സ്വേച്ഛാധിപതികളും ഒരു വിലയും നല്‍കാത്തപ്പോള്‍ അവര്‍ അത് നമ്മെ പഠിപ്പിക്കുന്നു ”അദ്ദേഹം എക്‌സില്‍ പറഞ്ഞു.

ഇസ്രായേലിലെ ടെല്‍ അവീവിലെ ഹ്രസ്വ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ബിഡന്റെ പരാമര്‍ശം. അവിടെയും അദ്ദേഹം തന്റെ നിലപാട് ആവര്‍ത്തിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ബെഡന്‍ രാഷ്ട്രത്തെ പിന്തുണയ്ക്കുന്നത് തുടരുമെന്നും ഇസ്രായേലിന് ”സ്വയം പ്രതിരോധിക്കാന്‍ ആവശ്യമായത്” ഉണ്ടെന്ന് ഉറപ്പാക്കുമെന്നും പറഞ്ഞു.

ഒക്ടോബര്‍ 7 ന് ഹമാസ് നടത്തി ആക്രമണത്തിന് ശേഷം ഇസ്രായേലില്‍ 1,400-ലധികം ആളുകള്‍ കൊല്ലപ്പെട്ടു. അതെസമയം ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഗാസയില്‍ മരിച്ചവരുടെ എണ്ണം 4,000 കവിഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!