Monday, December 8, 2025

മക്ക്‌ഡൊണാള്‍ഡ്, സ്റ്റാര്‍ബക്‌സ്, പെപ്‌സി റഷ്യന്‍ സേവനം അവസാനിപ്പിച്ചു

പി.പി. ചെറിയാന്‍

വാഷിങ്ടന്‍ ഡി സി : യുക്രെയ്‌നെ കീഴടക്കുന്നതിനുള്ള റഷ്യന്‍ പ്രസിഡന്റ് പുടിന്റെ തീരുമാനത്തില്‍ പ്രതിഷേധം. പതിനായിരക്കണക്കിന് സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടുത്തിയും ലോകരാഷ്ട്രങ്ങളുടെ വെടിനിര്‍ത്തല്‍ അഭ്യര്‍ഥന അംഗീകരിക്കാതേയും രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചു, ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ പാലായനം ചെയ്യേണ്ടി വരികയും ചെയ്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്ത യുദ്ധം അവസാനിപ്പിക്കുന്നതിനു റഷ്യ തയാറാകാത്ത സാഹചര്യത്തില്‍ അമേരിക്ക ആസ്ഥാനമായി റഷ്യയില്‍ ഹോട്ടല്‍ വ്യവസായ രംഗത്തെ പ്രമുഖ മെക്ക് ഡൊണാള്‍ഡ്, സ്റ്റാര്‍ ബക്ക്‌സ്, പെപ്‌സി തുടങ്ങിയ റസ്റ്ററന്റുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാനുള്ള തീരുമാനം അധികൃതര്‍ പ്രഖ്യാപിച്ചു.

62,000 ജീവനക്കാരുള്ള 850 മെക്ക് ഡോണാള്‍ഡ് റസ്റ്ററന്റുകള്‍ അടച്ചു പൂട്ടുമ്പോള്‍ ഇത്രയും ജീവനക്കാര്‍ക്ക് ലഭിച്ചിരുന്ന വേതനം തുടര്‍ന്നും ലഭിക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുള്ളതായി മെക്ക് ഡൊണാള്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് കെംപ്‌സിബിന്‍സ്‌ക്കി അറിയിച്ചു.

30 വര്‍ഷമായി മെക്ക് ഡൊണാള്‍ഡ് റസ്റ്ററന്റ് റഷ്യയില്‍ പ്രവര്‍ത്തിക്കുന്നു. യുദ്ധം മൂലം ദുരിതം അനുഭവിക്കേണ്ടി വരുന്ന യുക്രെയ്ന്‍ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്റര്‍നാഷണല്‍ റെഡ് ക്രോസിനു മെക്ക്‌ഡൊണാള്‍ഡ് സംഭാവനയായി 3.8 റൂബിള്‍ നല്‍കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!