ടൊറന്റോ: ചൊവ്വാഴ്ച ഹംബർ നദിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം സിക്സ് നേഷൻസ് സ്വദേശിയായ 56 കാരിയുടെതെന്നു ടൊറന്റോ പോലീസ്. റൂത്ത് ആൻ ലോംഗ്ബോട്ട് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ടൊറന്റോ പോലീസ് കൊലപാതക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
മാർച്ച് 8 ന് രാവിലെ 10 മണിയോട് കൂടി ഡുണ്ടാസ് സ്ട്രീറ്റ് വെസ്റ്റിന്റെ തെക്ക് നദിയിൽ സംശയാസ്പദമായ രീതിയിൽ മൃദദേഹം കണ്ട ആളുകൾ പോലീസിൽ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച കൊലപാതക വിഭാഗം അന്വേഷണം ഏറ്റെടുത്തതായി പോലീസ് പറഞ്ഞു.
മാർച്ച് 5-നോ അതിനുശേഷമോ സംശയാസ്പദമായ എന്തെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്തിട്ടുള്ളവർ 416-808-7400 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്സിനെ 416-222-TIPS (8477) എന്ന നമ്പറിലോ ബന്ധപ്പെടാൻ പോലീസ് ആവശ്യപ്പെടുന്നു.
Updated:
56 കാരിയുടെ മൃദദേഹം ഹംബർ നദിയിൽ
Advertisement
Stay Connected
Must Read
Related News
