Sunday, August 31, 2025

മിസിസാഗയിലെ ജ്വല്ലറിയിൽ മോഷണം

ചൊവ്വാഴ്ച മിസിസാഗയിലെ ഒരു ജ്വല്ലറിയിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ടു മൂന്ന് പ്രതികളെ പീൽ പോലീസ് തിരയുന്നു. ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് സംഭവമെന്ന് പോലീസ് പറയുന്നു. എയർപോർട്ട് റോഡിനടുത്തു ഡെറി റോഡിലുള്ള ജ്വല്ലറിയിലാണ് മോഷണം നടന്നത്. തോക്കുധാരികളായ ഒരാൾ ഉൾപ്പെടെ മൂന്ന് പേര് കടയിൽ പ്രവേശിച്ച്ആഭരങ്ങളുമായി രക്ഷപെടുകയായിരുന്നു. കവർച്ചയുടെ ദൃശ്യങ്ങൾ കട ഉടമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. മൂന്ന് പ്രതികൾ സ്റ്റോറിൽ പ്രവേശിക്കുന്നത് വീഡിയോയിൽ കാണുന്നു, അവരിൽ ഒരാൾ കാഷ്യറുടെ പിന്നിലുള്ള വ്യക്തിക്ക് നേരെ തോക്ക് ചൂണ്ടുന്നു. തുടർന്ന് പ്രതികൾ സ്റ്റോർ കൊള്ളയടിക്കുന്നതും അലമാര കുത്തിത്തുറന്ന് ആഭരണങ്ങൾ തട്ടിയെടുക്കുന്നതും കാണാം. 500,000 ഡോളറിലധികം വിലമതിക്കുന്ന വസ്തുക്കളാണ് പ്രതികൾ എടുത്തതെന്ന് ഉടമ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പ്രതികൾ വാഹനത്തിൽ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ തങ്ങളെയോ ക്രൈം സ്‌റ്റോപ്പേഴ്‌സിനെയോ ബന്ധപ്പെടാൻ പോലീസ് ആവശ്യപ്പെടുന്നു

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!