കോവിഡ് 19 പാൻഡെമിക് തുടങ്ങി രണ്ടു വർഷം തികയുമ്പോൾ 4,000 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു ആൽബർട്ട. വെള്ളിയാഴ്ച ആൽബർട്ടയിൽ റിപ്പോർട്ട് ചെയ്ത 11 COVID-19 മരണങ്ങൾ കൂടിയായപ്പോൾ ആകെ മരണ സംഖ്യ 4003 ആയി.
എന്നാൽ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 22 ആയി കുറഞ്ഞു. ഐസിയുവിലുള്ള 74 പേർ ഉൾപ്പെടെ 1,045 പേരാണ് ഇപ്പോൾ കോവിഡുമായി ബന്ധപ്പെട്ടു ആശുപത്രിയിലുള്ളത്. ആഴ്ചതോറും, ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നത് ശുഭ സൂചനയാണ്.
ആൽബർട്ടയിൽ വ്യാഴാഴ്ച 2,519 പിസിആർ ടെസ്റ്റുകൾ നടത്തിയപ്പോൾ 473 പുതിയ COVID-19 കേസുകൾ മാത്രമാണ് കണ്ടെത്തിയത്. പോസിറ്റിവിറ്റി നിരക്ക് ഏകദേശം 18.86 ശതമാനമാണ്. ഇപ്പോൾ 6,545 കോവിഡ് കേസുകൾ നിലവിൽ ഉണ്ട്, വ്യാഴാഴ്ചത്തെ അപ്ഡേറ്റിൽ 144 പേര് രോഗമുക്തി നേടിയിട്ടുണ്ട്.
വെള്ളിയാഴ്ചത്തെ അപ്ഡേറ്റ് പ്രകാരം ആൽബർട്ടക്കാരിൽ ഏകദേശം 80.9 ശതമാനം പേർക്ക് കോവിഡ് വാക്സിന്റെ ആദ്യ ഡോസെങ്കിലും ലഭിച്ചിട്ടുണ്ടെന്നും 76.1 ശതമാനം പേർക്ക് രണ്ടാമത്തെ ഡോസ് ലഭിച്ചിട്ടുണ്ടെന്നും പ്രവിശ്യ അറിയിച്ചു. ഏകദേശം 35.7 ശതമാനം ആളുകൾ മൂന്നാം ഡോസും എടുത്തിട്ടുണ്ട്.
Updated:
മരണ സംഖ്യ 4000 കവിഞ്ഞു ആൽബർട്ട.
Advertisement
Stay Connected
Must Read
Related News
