Sunday, August 31, 2025

രണ്ട് വർഷത്തിനു ശേഷം പിയേഴ്സൺ വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിനം

ടൊറന്റോ – ടൊറന്റോ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ടിൽ COVID-19 പാൻഡെമിക്കിനു ശേഷം ഏറ്റവും തിരക്കേറിയ യാത്രാ ദിനമായിരിന്നെന്നു എയർപോർട്ട് അതോറിറ്റി പറയുന്നു. ആളുകൾ മാർച്ച് ബ്രേക്കിനായി വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതിനാൽ പിയേഴ്സണിലെ തിരക്കേറിയ ഒരു ദിവസമായിരുന്നു എന്നും എന്നാൽ അധിക സർവീസുകൾ ഉണ്ടായിരുന്നെങ്കിലും കാര്യങ്ങളെല്ലാം വളരെ സുഗമമായി നടന്നവെന്നും ഗ്രേറ്റർ ടൊറന്റോ എയർപോർട്ട് അതോറിറ്റിയുടെ വക്താവ് ടോറി ഗാസ് വ്യക്തമാക്കി. ഏകദേശം 85,000 പേർ വിമാനത്താവളത്തിൽ വന്നു പോയതായി ഗ്യാസ് പറയുന്നു.
പാൻഡെമിക് ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതൽ യാത്രക്കാരെ കണ്ട ദിവസമായിരുന്നു.
അധിക സ്ക്രീനിംഗ് ചോദ്യങ്ങളും പരിശോധനകളും കാരണം യാത്രക്കാർക്ക് ചെക്ക്-ഇൻ, സെക്യൂരിറ്റി, ബോർഡിംഗ് എന്നിവയ്ക്കിടയിൽ കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുമെന്ന് ഗ്രേറ്റർ ടൊറന്റോ എയർപോർട്ട് അതോറിറ്റി യാത്രക്കാരെ ഓർമ്മിപ്പിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!