Friday, March 13, 2026

യുക്രെയ്ൻ ആയുധങ്ങൾ കൈമാറുന്ന വാഹനങ്ങൾ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകി റഷ്യ

കീവ്: യുദ്ധവേളയിലെ ആയുധ കൈമാറ്റം അങ്ങേയറ്റം അപകടകരമാണെന്നും യുക്രെയ്ന് ആയുധങ്ങള്‍ കൈമാറുന്ന വാഹനങ്ങള്‍ ആക്രമിക്കുമെന്നും മുന്നറിയിപ്പ് നല്‍കി റഷ്യ. റഷ്യന്‍ സായുധ സേന യുക്രെയ്‌നില്‍ ആയുധങ്ങളുമായി എത്തുന്ന കപ്പലുകളും വാഹനങ്ങളും നശിപ്പിക്കുമെന്നും അറിയിച്ചു. യുക്രെയ്‌ന് ആയുധം നല്‍കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച്‌ റഷ്യ യു.എസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് റഷ്യന്‍ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് പറഞ്ഞു.

പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരായ വ്യക്തിഗത ഉപരോധങ്ങള്‍ സമീപഭാവിയില്‍ റഷ്യ പ്രസിദ്ധീകരിക്കുമെന്നും സെര്‍ജി റിയാബ്കോവ് പറഞ്ഞു. റഷ്യയുടെ എതിര്‍ചേരിയില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റ് അടുത്തിടെ പുറത്തുവിട്ടിരുന്നു.

റഷ്യന്‍ മുന്നറിയിപ്പ് വളരെ ഗൗരവമുള്ളതാണെന്നും നാറ്റോ സഖ്യവും റഷ്യയും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ആയുധ കൈമാറ്റം എത്തിക്കാന്‍ ഇടയുണ്ടെന്നുമാണ് വിലയിരുത്തല്‍. നാറ്റോ സഖ്യവും റഷ്യയും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടല്‍ മൂന്നാം ലോക യുദ്ധത്തിന് കാരണമാകുമെന്നും തടയേണ്ടതാണെന്നുള്ള നിലപാടിലാണ് യു.എസ്. ഈ സാഹചര്യത്തിലാണ് ആയുധ കൈമാറ്റത്തിനെതിരെ മുന്നറിയിപ്പുമായി റഷ്യ രംഗത്തെത്തിയിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!