ആൽബർട്ട: പ്രവിശ്യയിലെ ഇന്ധന വില വളരെയധികം ഉയർന്നതോടെ സിറ്റി ബസ് സർവീസ് കുറയ്ക്കാനും ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കാനും സാധ്യത. ഗ്യാസ് വില റെക്കോർഡ് ഇട്ട് ഉയരുമ്പോൾ, ഇന്ധനത്തിന്റെ ഉപയോഗത്തെ വൻതോതിൽ ആശ്രയിക്കുന്ന ആൽബർട്ട ഗതാഗത ബിസിനസുകൾ സാമ്പത്തിക ഞെരുക്കത്തിലേക്ക് നീങ്ങുകയാണ്. പാൻഡെമിക്കുമൂലം പ്രതിസന്ധിയിലായിരുന്നു ബിസ്സിനെസ്സുകൾ സാഹചര്യം മാറി ഉയർന്നുവരാൻ തുടങ്ങുമ്പോഴാണ് ഇരുട്ടടി പോലെ ഗ്യാസ് വില അതിന്റെ റെക്കോർഡ് നിലയിലേക്ക് ഉയർന്നത്. ഇതുമൂലം വീണ്ടും കഷ്ടതയിലായിരിക്കുകയാണ് വിവിധ ഗതാഗത ബിസ്സിനസ്സുകാർ. ഇന്ധന വില ഇങ്ങനെ പോകുകയാണെങ്കിൽ ചില സർവീസുകൾ നിർത്താനും ടിക്കറ്റ് റേറ്റുകൾ കൂട്ടുവാനുമുള്ള തീരുമാനം ഉടനെ ഉണ്ടാവുമെന്ന് കോൾഡ് ഷോട്ട് ബസ് സർവീസ് പ്രസിഡന്റ് സണ്ണി ബൽവാരിയ പറഞ്ഞു. ഈ ബിസിനസിന് ഇനി പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ഗ്യാസിന്റെ വില ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ, ഏപ്രിൽ ഒന്നിന് വില വർധനവ് ആരംഭിക്കുമെന്നും വില കുറയുന്നത് വരെ അതെ രീതിയിൽ തുടരുമെന്നും ബൽവാരിയ കൂട്ടിച്ചേർത്തു.
Updated:
ഇന്ധന വില ഉയർന്നതോടെ സിറ്റി ബസ് സർവീസ് കുറയ്ക്കാനും ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കാനും സാധ്യത.
Advertisement
Stay Connected
Must Read
Related News
