കീവ് : യുക്രൈന്‍ ആക്രമണത്തിന് പിന്നാലെ റഷ്യക്കെതിരെ നാലാം ഘട്ട ഉപരോധം പ്രഖ്യാപിച്ച് യുറോപ്യന്‍ യൂണിയന്‍ (ഇയു). ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിനിടയിലും സമാധന ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
“ഞങ്ങളുടെ അന്താരാഷ്ട്ര പങ്കാളികളുമായി കൂടിയാലോചിച്ച്, യുക്രൈനെതിരായ ആക്രമണത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കൂടാതെ റഷ്യൻ സമ്പദ്‌വ്യവസ്ഥയുടെ നിരവധി മേഖലകളെയും ലക്ഷ്യമിട്ടുള്ള ഉപരോധത്തിന്റെ നാലാമത്തെ പാക്കേജ് അംഗീകരിച്ചു”, യൂറോപ്യൻ യൂണിയൻ പ്രസിഡന്‍സി സ്ഥാനം വഹിക്കുന്ന ഫ്രാൻസ് അറിയിച്ചു.
വ്യവസായത്തിന് ഏറ്റവും അനുകൂലമായ രാജ്യമെന്ന റഷ്യയുടെ പദവിയും നിര്‍ത്തിവയ്ക്കാനും വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ (ഡബ്ല്യുടിഒ) പ്രവേശനം തേടിയുള്ള ബെലാറസിന്റെ അപേക്ഷയുടെ പരിശോധനയും താത്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്നുള്ള ഡബ്ല്യുടിഒയുടെ പ്രഖ്യാപനത്തെയും യൂറോപ്പ്യൻ യൂണിയൻ അംഗീകരിച്ചു. ഇയുവിന്റെ നിയന്ത്രണങ്ങള്‍ ഇപ്പോല്‍ 882 വ്യക്തികള്‍ക്കും 53 സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.