ഫ്രഞ്ച് ചിത്രകാരിയും ശില്‍പിയുമായ റോസ ബോണ്‍ഹൂറിന്റെ 200ാം ജന്മദിനമായ മാര്‍ച്ച് 16ന് ഡൂഡിള്‍ നിര്‍മിച്ച് ആദരമര്‍പ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. ആടുകളുടെ ചിത്രം വരയ്ക്കുന്ന റോസയുടെ ചിത്രമാണ് ഗൂഗിള്‍ ഡൂഡിളായി നല്‍കിയിരിക്കുന്നത്. മൃഗങ്ങളുടെ ചിത്രങ്ങള്‍ വരച്ച് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയ റോസയുടെ ജീവിതം കലാരംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഏറെ പ്രചോദനകരമാണ്.
ഫ്രാന്‍സിലെ ബോര്‍ഡ്യൂക്‌സില്‍ 1822ലായിരുന്നു അവരുടെ ജനനം. ചെറുപ്രായത്തിലെ ചിത്രം വരയ്ക്കുമായിരുന്ന റോസയ്ക്ക് ചിത്രകാരന്‍ കൂടിയായ അച്ഛന്‍ പിന്തുണ നല്‍കി. പക്ഷേ, ചിത്രരചനയില്‍ കരിയര്‍ കെട്ടിപ്പെടുത്ത റോസയുടെ ജീവിതം എക്കാലത്തെയും സ്ത്രീകള്‍ക്ക് പ്രചോദനമാണ്.
ഏറെ നാളത്തെ തയ്യാറെടുപ്പുകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും പഠനത്തിനും ശേഷമാണ് റോസ ഒരു ചിത്രം കാന്‍വാസിലേക്ക് പകര്‍ത്തിയിരുന്നത്. ചിത്രരചനാരംഗത്ത് പരമ്പരാഗതമായി നിലനിന്നിരുന്ന കാര്യങ്ങള്‍ വര്‍ഷങ്ങളോളമെടുത്ത് പഠിക്കാനും അവര്‍ ശ്രമിച്ചിരുന്നു.
1840-ലാണ് മൃഗങ്ങളുടെ ചിത്രങ്ങള്‍ വരയ്ക്കുന്നതിന് റോസ കൂടുതല്‍ ശ്രദ്ധപതിപ്പിച്ചത്. പ്രസിദ്ധമായ പാരിസ് സലോണില്‍ 1841 മുതല്‍ 1853 വരെ അവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. 1949 -ല്‍ പ്രദര്‍ശിപ്പിച്ച റോസയുടെ ‘പ്ലോവിങ് ഇന്‍ നിവെര്‍നെയ്‌സ്’ എന്ന ചിത്രമാണ് അവര്‍ക്ക് പ്രൊഫകണല്‍ ആര്‍ട്ടിസ് എന്ന പദവി നേടിക്കൊടുത്തത്. 1853- ല്‍ ദ ഹോള്‍ഡ് ഫെയര്‍ എന്ന പെയിന്റിങ് അന്താരാഷ്ട്ര തലത്തില്‍ തലത്തില്‍ ശ്രദ്ധ നേടി.
2008 -റോസയുടെ പെന്റിങ്ങുകളൊന്നായ ‘മൊണാര്‍ക്ക് ഓഫ് ദ ഫോറസ്റ്റ് ‘രണ്ട് ലക്ഷം ഡോളറിനാണ് (ഏകദേശം 1.52 കോടി രൂപ)ലേലം കൊണ്ടത്.