Tuesday, March 17, 2026

ഐസിസി വനിതാ ലോകകപ്പ് ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 4 വിക്കറ്റിന്റെ തോൽവി

ഐസിസി വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 36.2 ഓവറിൽ 134 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 31.2 ഓവറിൽ ആറ് വിക്കറ്റുകൾ നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു

തുടക്കത്തിലെ തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. നാല് പേർ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. സ്മൃതി മന്ദാന 35 റൺസെടുത്തു. റിച്ച ഘോഷ് 33 റൺസും ജൂലിയൻ ഗോസ്വാമി 20 റൺസും ഹർമൻപ്രീത് കൗർ 14 റൺസുമെടുത്ത് പുറത്തായി. ക്യാപ്റ്റൻ മിതാലി രാജ് ഒരു റൺസുമായി വീണ്ടും പരാജയപ്പെട്ടു. തുടർച്ചയായ കളികളിലാണ് ഇരട്ടയക്കം പോലും തികയ്ക്കാനാകാതെ മിതാലി പുറത്താകുന്നത്. നാല് വിക്കറ്റെടുത്ത ചാർളി ഡീനാണ് ഇന്ത്യൻ നിരയിൽ വിള്ളൽ വീഴ്ത്തിയത്. അന്യ ശ്രുബ്‌സോൽ രണ്ടും സോഫി, കേറ്റ് ക്രോസ് എന്നിവർ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ഹീതർ നൈറ്റ് അർധ സെഞ്ച്വറി നേടി. 72 പന്തിൽ 53 റൺസുമായി നൈറ്റ് പുറത്താകാതെ നിന്നു. നാറ്റ് സ്‌കീവർ 45 റൺസെടുത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!