യൂണിവേഴ്സിറ്റി ഓഫ് സൗത്ത് വെസ്റ്റിന്റെ ഗോൾഫ് ടീം അംഗങ്ങൾ സഞ്ചരിച്ച വാഹനം വെസ്റ്റ് ടെക്‌സാസിൽ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് നിരവധി പേർ മരിച്ചതായി അധികൃതർ അറിയിച്ചു.
ആൻഡ്രൂസ് കൗണ്ടിയിൽ ചൊവ്വാഴ്ച രാത്രിയാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. രണ്ട് വാഹനങ്ങളിലുമുള്ള ആളുകൾ മരണപ്പെട്ടിട്ടുണ്ടെന്നും മരിച്ചവരുടെ എണ്ണം ഉൾപ്പെടെ വിശദ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്ന് ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റിയിലെ സ്റ്റീവൻ ബ്ലാങ്കോ പറഞ്ഞു. “ഇത് വളരെ ദാരുണമായ രംഗമാണ്,” “ഇത് വളരെ വളരെ ദുരന്തമാണ്.” ബ്ലാങ്കോ പറഞ്ഞു.
വെസ്റ്റ് ടെക്‌സാസ് ഏരിയയിൽ നടന്ന ഒരു ഗോൾഫ് ടൂർണമെന്റിൽ നിന്ന് പുരുഷന്മാരുടെയും വനിതകളുടെയും ഗോൾഫ് ടീമിലെ അംഗങ്ങളെ വാഹനത്തിൽ കയറ്റുന്നതിനിടെ ആയിരുന്നു അപകടമെന്ന് കരുതുന്നു.
ന്യൂ മെക്‌സിക്കോയിൽ സ്ഥിതി ചെയ്യുന്ന യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത്‌വെസ്റ്റ്, അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അറിയിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും കൗൺസിലിംഗും മതപരമായ സേവനങ്ങളും കാമ്പസിൽ ലഭ്യമാകുമെന്നും ട്വിറ്ററിൽ അറിയിച്ചു.
ഓരോ വാഹനത്തിലെയും ആളുകളുടെ എണ്ണം സംബന്ധിച്ച വിശദാംശങ്ങൾ ഉടനടി പുറത്തുവിട്ടിട്ടില്ലെന്നും ബ്ലാങ്കോ പറഞ്ഞു. അപകടം നടന്ന റോഡ് ബുധനാഴ്ച പുലർച്ചെ അടച്ചു.