Saturday, August 30, 2025

നിസ്വാർഥസേവനവുമായി പോളിഷ് കന്യാസ്ത്രീകൾ

വാ​​​ർ​​​സോ: യു​​​ദ്ധ​​​ഭൂ​​​മി​​​യാ​​​യ യു​​​ക്രെ​​​യ്നി​​​ൽ​​​നി​​​ന്ന് ഓ​​​ടി​​​പ്പോ​​​കു​​​ന്ന​​​വ​​​രെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​ൽ മു​​​ന്നി​​​ൽ നി​​​ന്ന് പോ​​​ളി​​​ഷ് ക​​​ന്യാ​​​സ്ത്രീ​​​ക​​​ൾ. ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള ആ​​​യി​​​ര​​​ത്തോ​​​ളം മ​​​ഠ​​​ങ്ങ​​​ളാ​​​ണ് അ​​​ഭ​​​യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഭ​​​ക്ഷ​​​ണം, താ​​​മ​​​സം, ജോ​​​ലി എ​​​ന്നി​​​വ​​​യും പ​​​രി​​​ച​​​ര​​​ണ​​​വും ഈ ​​​നി​​​സ്വാ​​​ർ​​​ഥ​​​രാ​​​യ ക​​​ന്യാ​​​സ്ത്രീ​​​ക​​​ൾ ന​​​ല്കു​​​ന്നു.
പോ​​​ള​​​ണ്ടി​​​ലെ 924ഉം ​​​പോ​​​ളി​​​ഷ് സ​​​ഭ​​​ക​​​ൾ യു​​​ക്രെ​​​യ്നി​​​ൽ ന​​​ട​​​ത്തു​​​ന്ന 98ഉം ​​​മ​​​ഠ​​​ങ്ങ​​​ളാ​​​ണ് അ​​​ഭ​​​യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. 3,060 കു​​​ട്ടി​​​ക​​​ൾ, 2,420 കു​​​ടും​​​ബ​​​ങ്ങ​​​ൾ, പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യ 2,950 പേ​​​ർ എ​​​ന്നി​​​വ​​​ർ ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ​​​അ​​​ഭ​​​യം തേ​​​ടി​​​യി​​​രി​​​ക്കു​​​ന്നു.
അ​​​തി​​​ശൈ​​​ത്യം നേ​​​രി​​​ടാ​​​നാ​​​യി വ​​​സ്ത്ര​​​ങ്ങ​​​ളും ചൂ​​​ടു​​​ഭ​​​ക്ഷ​​​ണ​​​വും ശു​​​ചി​​​ത്വ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ക​​​ന്യാ​​​സ്ത്രീ​​​ക​​​ൾ ന​​ല്കു​​​ന്നു. അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ജോ​​​ലി ക​​​ണ്ടെ​​​ത്തി ന​​​ല്കു​​​ന്നു​​​മു​​​ണ്ട്. കു​​​ട്ടി​​​ക​​​ൾ​​​ക്കും അ​​​മ്മ​​​മാ​​​ർ​​​ക്കും വേ​​​ണ്ടി ക്ലാ​​​സു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്നു. വ​​​യോ​​​ധി​​​ക​​​ർ​​​ക്കും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കും പ​​​രി​​​ച​​​ര​​​ണം ന​​​ല്കു​​​ന്ന​​​താ​​​യും വി​​​വി​​​ധ സ​​​ഭ​​​ക​​​ളു​​​ടെ മേ​​​ജ​​​ർ സു​​​പ്പീ​​​രി​​​യ​​​ർ​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട കൗ​​​ൺ​​​സി​​​ൽ അ​​​റി​​​യി​​​ച്ചു.
യു​​​ദ്ധ​​​ത്തി​​​നു മു​​​ന്പേ പോ​​​ള​​​ണ്ടി​​​ൽ 20 ല​​​ക്ഷം യു​​​ക്രെ​​​യ്ൻ​​​കാ​​​ർ ജോ​​​ലി​​​ക്കും മ​​​റ്റു​​​മാ​​​യി ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. യു​​​ദ്ധ​​​മാ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം പോ​​​ള​​​ണ്ടി​​​ലേ​​​ക്കു​​​മാ​​​ത്രം 18 ല​​​ക്ഷം പേ​​​രാ​​​ണു പ​​​ലാ​​​യ​​​നം ചെ​​​യ്ത​​​ത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!