കേരളത്തില്‍ നിന്നുള്ള നാലംഗ സംഘം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോട്ട് യാത്ര നടത്തി. അതീവ സുരക്ഷാ മേഖലയായ ഡാം പരിസരത്ത് സാധാരണ ബോട്ട് യാത്ര അനുവദിക്കാറില്ല. വിരമിച്ച എ എസ് ഐമാര്‍ അടങ്ങുന്ന സംഘമാണ് ബോട്ടുയാത്ര നടത്തിയത്. ഇവരെ പോലീസ് തടഞ്ഞില്ല.
തമിഴ്‌നാട് ഉദ്യോഗസ്ഥരാണ് ഇവര്‍ക്ക് ഒത്താശ ചെയ്തതെന്നാണ് സൂചന. കാരണം, തമിഴ്നാടിൻ്റെ ബോട്ടിലാണ് ഇവരെത്തിയത്. ഞായറാഴ്ചയായിരുന്നു സംഭവം. മാത്രമല്ല, സന്ദര്‍ശകരുടെ പേരുകള്‍ ജി ഡി രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ല. സംഭവം ചര്‍ച്ചയായതോടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതിയില്‍ പുരോഗമിക്കുന്ന വേളയില്‍ കൂടിയാണ് ഈ സുരക്ഷാവീഴ്ച.