വെള്ളിയാഴ്ച രാവിലെ ടാൽബോട്ട് റോഡിൽ ലീമിംഗ്‌ടണിനും വീറ്റ്‌ലിക്കും മദ്ധ്യേ നടന്ന അപകടത്തിൽ രണ്ട് മരണം. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് വാഹനങ്ങൾ തമ്മിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ ആറേമുക്കാലോടെയാണ് സംഭവം. കിഴക്കു ഭാഗത്തേക്ക് പോയ പിക്കപ്പ് വാൻ ഒരു യൂട്ടിലിറ്റി വാനിനെ ഓവർടേക്ക് ചെയ്യുമ്പോൾ ഒരു സെഡാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. സെഡാനിലുണ്ടായിരുന്ന രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് അറിയിച്ചു, അതേസമയം പിക്കപ്പ് ട്രക്കിന്റെ ഡ്രൈവറെയും കൂടെയുണ്ടായിരുന്ന ആളെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂട്ടിലിറ്റി വാനിലെ ഡ്രൈവർക്കും കൂടെയുണ്ടായിരുന്ന ആൾക്കും പരിക്കുകളില്ല.സംഭവത്തെ തുടർന്ന് രാവിലെ 10:30 വരെ ടാൽബോട്ട് റോഡ് അടച്ചിട്ടു. അപകടത്തിൽപ്പെട്ടവരെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പോലീസ് പുറത്തു വിട്ടിട്ടില്ല. പോലീസ് അനേഷണം ആരംഭിച്ചു.
Updated:
ഒൻ്റാരിയോ ലീമിംഗ്ടണിനടുത്ത് വാഹനാപകടം 2 പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
Advertisement
Stay Connected
Must Read
Related News
