പ്രവിശ്യയുടെ യൂട്ടിലിറ്റി ബോർഡ് ഇന്ററപ്റ്റർ ക്ലോസ് അഭ്യർത്ഥിച്ചതിന് ശേഷം നോവാ സ്കോഷ്യയിൽ ഡീസൽ വില 10 സെൻറ് കൂടി. ഇപ്പോൾ വില ലിറ്ററിന് 184 സെന്റാണ്. കേപ് ബ്രെറ്റണേഴ്‌സിൽ ആണ് ഡീസലിന് ഏറ്റവും കൂടുതൽ തുക ഈടാക്കുന്നത്, അവിടെ ഇപ്പോൾ ലിറ്ററിന് 186 സെൻറ് ആണ് . ഡീസൽ ഓയിലിന്റെ വിപണി വിലയിലെ ഗണ്യമായ മാറ്റങ്ങൾ കാരണം ഈ മാറ്റം അനിവാര്യമാണെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ ഒരു അറിയിപ്പിൽ നോവാ സ്കോഷ്യ യൂട്ടിലിറ്റി ആൻഡ് റിവ്യൂ ബോർഡ് പറഞ്ഞു,
ഡീസലിന്റെ വില ശനിയാഴ്ച കൂടിയപ്പോൾ സാധാരണ ഗ്യാസിന്റെ വിലയിൽ മാറ്റമില്ല.
Updated:
ഡീസൽ വില 10 സെൻറ് കൂട്ടി നോവാ സ്കോഷ്യ
Advertisement
Stay Connected
Must Read
Related News
