നഗരത്തിൽ ഒരു പ്രകടനം നടത്താൻ പദ്ധതിയിട്ടിട്ടുള്ളതിനാൽ ടൊറന്റോ ഡൗണ്ടൗണിലെ ക്വീൻസ് പാർക്കിന് ചുറ്റുമുള്ള തെരുവുകൾ പോലീസ് അടച്ചു. ക്വീൻസ് പാർക്ക് ക്രസന്റ് ബ്ലൂർ സ്ട്രീറ്റ് വെസ്റ്റ് മുതൽ കോളേജ് സ്ട്രീറ്റ് വരെയുള്ള എല്ലാ ദിശകളിലും, സൈഡ് സ്ട്രീറ്റുകൾ ഉൾപ്പെടെ നഗരകേന്ദ്രത്തിൽ പോലീസ് സാന്നിധ്യം ഉറപ്പാക്കുമെന്ന് സേന അറിയിച്ചു. ശനിയാഴ്ച രാവിലെ ഒരു ട്വീറ്റിലാണ് ടൊറന്റോ പോലീസ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങൾക്ക് പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ ഉടൻ തന്നെ റോഡ് തുറന്നു കൊടുക്കുമെന്ന് പോലീസ് പറഞ്ഞു.
