Sunday, December 7, 2025

ഉക്രൈനു സഹായവുമായി മോൺട്രിയലിന്റെ വെസ്റ്റ്മൗണ്ട് റോട്ടറി ക്ലബ്ബുകൾ

ഉക്രൈനു സഹായവുമായി മോൺട്രിയലിന്റെ വെസ്റ്റ്മൗണ്ട് റോട്ടറി ക്ലബ്ബുകൾ പണം സ്വരൂപിക്കുന്നു. ഷെർബ്രൂക്ക് സ്ട്രീറ്റിലെ മനോയർ വെസ്റ്റ്മൗണ്ടിലെ ബേസ്മെന്റിലെ ഓഫീസിലാണ് ഉക്രെയ്നിനായി പണം സ്വരൂപിക്കുന്നത്. ഇതിനു നേതൃത്വം നൽകുന്നത് റോട്ടറി ക്ലബ് ഓഫ് വെസ്റ്റ്‌മൗണ്ടിന്റെ ഗവർണർമാരുടെ ബോർഡിന്റെ പ്രസിഡണ്ട് സൂസൻ ബുസ്സെമിയാണ്. അതിർത്തി കടന്ന് ഒഴുകുന്ന അഭയാർത്ഥികളെ സഹായിക്കാൻ ഫണ്ടിനായി റൊമാനിയയിലെ ഒരു റോട്ടറി ക്ലബ്ബ് ഞങ്ങളെ ബന്ധപ്പെട്ടുവെന്നും അതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു നീക്കമെന്നുമാണ് ബുസ്സെമി പറയുന്നത്. സംഘർഷം മൂലം കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് ദുരിതാശ്വാസ സാമഗ്രികൾ വാങ്ങുന്നതിനായി വെസ്റ്റ്മൗണ്ട് ക്ലബ്ബിന് $12,000-ത്തിലധികം സമാഹരിക്കാൻ കഴിഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!