ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കാന്‍ മഹേന്ദ്രസിങ് ധോണി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഈ സീസണ്‍ കഴിഞ്ഞാല്‍ താരമെന്ന നിലയില്‍ ചെന്നൈ ഫ്രാഞ്ചൈസിക്കൊപ്പം ധോണി ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകസ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ഫ്രാഞ്ചൈസി ആലോചിക്കുന്നത്. അതേസമയം, കളിക്കാരനെന്ന നിലയില്‍ ചെന്നൈക്കൊപ്പം ഇല്ലെങ്കിലും ടീം മാനേജ്‌മെന്റില്‍ നിര്‍ണായക സ്ഥാനത്ത് ധോണി ഉണ്ടാകുമെന്നും സിഎസ്‌കെ മാനേജ്‌മെന്റുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
Updated:
ഇത് ധോണിയുടെ അവസാന ഐപിഎൽ
Advertisement
Stay Connected
Must Read
Related News