മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവത്തിന് തിയേറ്ററിൽ ഗംഭീര വരവേൽപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നതു. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ നൂറ് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയോടെയാണ് ഭീഷ്മ പര്‍വം തിയേറ്ററുകളിലെത്തിയത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഡിസ്‌നി ഹോട്ട് സ്റ്റാറിലൂടെ ഭീഷ്മ പ്രേക്ഷകർക്ക് മുൻപിൽ എത്തും.
അമല്‍ നീരദിന്റെ മേക്കിംഗും മെഗാസ്റ്റാർ മമ്മൂട്ടിയുടെ അഭിനയവും ഒരുപോലെ കയ്യടി അർഹിക്കുന്നു. മമ്മൂട്ടിയുടെ ഒറ്റയാള്‍ പോരാട്ടവും അമല്‍ നീരദിന്റെ സ്റ്റൈലിഷ് മേക്കിംഗുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. 1980കളിലെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.