വാഷിംഗ്ടണ്‍: സ്ത്രീകളേയും പെണ്‍കുട്ടികളേയും അടച്ചിടുന്ന ഹീനമായ നടപടി താലിബാന്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് അമേരിക്ക. മനുഷ്യാവകാശ വിഷയങ്ങളില്‍ അന്താരാഷ്‌ട്ര സമ്മര്‍ദ്ദമുണ്ടായ ശേഷം ധാരണയിലെത്തിയ താലിബാന്‍ അതിന് വിരുദ്ധമായാണ് പെണ്‍കുട്ടി കളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നതെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രി ആന്റണി ബ്ലിങ്കന്‍ വിമര്‍ശിച്ചു. എത്രയും വേഗം ജനങ്ങളുടെ പൗരാവകാശവും മാനുഷികാവകാശവും പുന:സ്ഥാപിക്കണെന്ന മുന്നറിയിപ്പും ബ്ലിങ്കന്‍ നല്‍കി.
വിദ്യാഭ്യാസം ഏതൊരു വ്യക്തിയുടേയും മൗലികമായ അവകാശമാണ്. എന്നാല്‍ താലിബാന്‍ ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദ്ദാനങ്ങളും ലംഘിച്ചിരിക്കുന്നു. സ്ത്രീകളുടേയും പെണ്‍കുട്ടി കളുടേയും എല്ലാ അവകാശങ്ങളും നിഷേധിച്ചിരിക്കുകയാണ്. ഹയര്‍സെക്കന്ററി വിദ്യാഭ്യാസം നടത്തിക്കൊണ്ടിരുന്ന പെണ്‍കുട്ടികളെയടക്കം ഒരു സുപ്രഭാതത്തില്‍ ഭീഷണി പ്പെടുത്തി വീടുകളിലേക്ക് പറഞ്ഞുവിട്ടതിന് താലിബാന്‍ ലോകത്തോട് മാപ്പുപറയണം. അമേരിക്ക എന്നും അഫ്ഗാനിലെ സാധാരണകുടുംബങ്ങള്‍ക്കൊപ്പമുണ്ട്.’ ബ്ലിങ്കന്‍ പറഞ്ഞു.
താലിബാന്‍ അധികാരം പിടിച്ച സമയത്ത് ജനങ്ങളോട് പറഞ്ഞതൊന്നും നടപ്പാക്കിയിട്ടില്ല. ഈ മലക്കംമറിച്ചില്‍ അഫ്ഗാന്‍ ജനതയോടുള്ള കടുത്ത വഞ്ചനയാണ്. അഫ്ഗാനിലെ സാമ്പത്തിക തകര്‍ച്ചയ്‌ക്കും ആരോഗ്യ രംഗത്തെ പ്രതിസന്ധിയ്‌ക്കും കാരണം താലിബാന്റെ ഇസ്ലാമിക നിയമങ്ങളും ഭീകരതയുമാണെന്നും ബ്ലിങ്കന്‍ ചൂണ്ടിക്കാട്ടി