അബദ്ധത്തിൽ കൈയിലും കാലിലും വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ടൊറന്റോ പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോർത്ത് യോർക്കിലെ ഡോൺ മിൽസ് റോഡിന്റെയും ഷെപ്പേർഡ് അവന്യൂ ഈസ്റ്റിന്റെയും കവലയിൽ സ്ഥിതി ചെയ്യുന്ന ഫെയർവ്യൂ മാളിന്റെ പ്രദേശത്ത്, ഏകദേശം ഉച്ചയ്ക്ക് 2:45 നാണ് സംഭവം.തുടർന്ന് ഉദ്യോഗസ്ഥനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന് ഭീഷണിയില്ലെന്ന് ടൊറന്റോ പോലീസിന്റെ വക്താവ് പറഞ്ഞു. ഇയാളുടെ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. “മറ്റാർക്കും പരിക്കേറ്റിട്ടില്ല, പ്രൊഫഷണൽ മാനദണ്ഡങ്ങൾക്കനുസൃതമായി വിഷയം അന്വേഷിക്കുകയാണ്,” പോലീസ് അയച്ച ഇമെയിലിൽ പറയുന്നു.
മറ്റ് വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.
Updated:
അബദ്ധത്തിൽ സ്വയം വെടിയേറ്റു: ഗുരുതരമായി പരിക്കേറ്റ ടൊറന്റോ പോലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ
Advertisement
Stay Connected
Must Read
Related News
