നഗരത്തിലെ ഗ്രാഞ്ച് പാർക്കിനു സമീപത്തുണ്ടായ അക്രമത്തിൽ കുത്തേറ്റയാൾക്ക് ഗുരുതരമായി പരിക്കേറ്റതായി ടൊറന്റോ പോലീസ് പറഞ്ഞു. രാത്രി 8 മണിയോടെയാണ് സംഭവം. വെള്ളിയാഴ്ച സ്പാഡിന അവന്യൂവിന് കിഴക്ക് ബെവർലി സ്ട്രീറ്റിലെ ഡുണ്ടാസ് സ്ട്രീറ്റ് വെസ്റ്റിലാണ് സംഭവം. ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന ആളാണ് അക്രമത്തിനിരയായത്. ഗുരുതരാവസ്ഥയിൽ അദ്ദേഹത്തെ ട്രോമ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. സംശയിക്കത്തക്കതായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
Updated:
ടൊറന്റോ നഗരമധ്യത്തിൽ വച്ചു കുത്തേറ്റയാൾ ഗുരുതരാവസ്ഥയിൽ
Advertisement
Stay Connected
Must Read
Related News