2021 സെപ്തംബർ 2 ന് രാവിലെ ഫിഞ്ച് അവന്യൂ വെസ്റ്റിലെ കീലെ സ്ട്രീറ്റിൽ പൈപ്പുവെച്ചു മധ്യവയസ്കനെ ആക്രമിച്ച ആളെ തിരിച്ചറിഞ്ഞുവെന്നും അയാൾക്കായി ഊർജിതമായ തിരച്ചിൽ നടക്കുന്നുണ്ടെന്നും ടൊറന്റോ പോലീസ് പറയുന്നു. പ്രതിയെ കണ്ടെത്താൻ പോലീസ് സഹായം അഭ്യർത്ഥിക്കുന്നുണ്ട്. 30 നും 35 നും ഇടയിൽ പ്രായമുള്ള, അഞ്ചടി-എട്ടും 165 പൗണ്ട് ഭാരവുമുള്ള പ്രതിയുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു. പ്രതി വലിയ ലോഹ പൈപ്പും പിടിച്ച് 52 വയസ്സുള്ള ഒരാളുടെ അടുത്ത് വന്ന് പൈപ്പ് വെച്ച് അടിച്ച് മുഖത്ത് മാരകമായ മുറിവുകൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കറുത്ത ടൊറന്റോ റാപ്‌റ്റേഴ്‌സ് ബോൾ തൊപ്പി, കടും നീല ഡെനിം ഷർട്ട്, വെള്ള അടിവസ്ത്രം, ഇരുണ്ട ജീൻസ്, വെള്ള ഷൂസ് എന്നിവയായിരുന്നു അയാൾ ധരിച്ചിരുന്നത്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ 416-808-3100 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്‌സിനെ 416-222-TIPS (8477) എന്ന നമ്പറിലോ ബന്ധപ്പെടാൻ പോലീസ് ആവശ്യപ്പെടുന്നു.