കീവ് : ഉക്രെയ്‌നിലെ റഷ്യയുടെ സൈനിക അധിനിവേശം ആരംഭിച്ചു ഒരു മാസം പിന്നിട്ടതോടെ, ഉക്രെയ്ൻ-റഷ്യയും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾ തുർക്കിയിൽ നടക്കുമെന്ന് ഉക്രെയ്ൻ പറഞ്ഞു.
മാർച്ച് 28 മുതൽ 30 വരെ തുർക്കിയിൽ രണ്ട് പ്രതിനിധികളുടെയും രണ്ടാം ഘട്ട ചർച്ചകൾ നടത്താൻ തീരുമാനിച്ചു,” ഉക്രെയ്ൻ ഉദ്യോഗസ്ഥൻ ഡേവിഡ് അരാഖാമിയ ഫേസ്ബുക്കിൽ കൂടി അറിയിച്ചു.
ഫെബ്രുവരി അവസാനത്തോടെ ഉക്രെയ്‌നിൽ മോസ്‌കോ അതിന്റെ സൈനിക നടപടി ആരംഭിച്ചതു മുതൽ, മാർച്ച് 10-ന് അന്റാലിയയിൽ നടന്ന അവരുടെ ആദ്യത്തെ ഉന്നതതല ചർച്ചയിൽ സമവായം കണ്ടെത്തുന്നതിൽ റഷ്യയും ഉക്രെയ്‌നും പരാജയപ്പെട്ടിരുന്നു.
റഷ്യയും ഉക്രെയ്‌നും ചർച്ച ചെയ്യുന്ന ആറിൽ നാലെണ്ണത്തിലും – ഉക്രെയ്ൻ നാറ്റോയിൽ നിന്ന് വിട്ടുനിൽക്കുന്നു, ഉക്രെയ്നിൽ റഷ്യൻ ഭാഷയുടെ ഉപയോഗം, നിരായുധീകരണം, സുരക്ഷാ ഉറപ്പുകൾ – എന്നീ വിഷയങ്ങളിൽ ധാരണയിലെത്തിയതായി തോന്നുന്നുവെന്നു തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഇറോദ്ഗാൻ പറഞ്ഞു.
റഷ്യയുമായുള്ള സുപ്രധാന കാര്യങ്ങളിൽ സമവായമില്ലെന്ന് ഉക്രേനിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ വെള്ളിയാഴ്ച പറഞ്ഞു.