Saturday, August 30, 2025

ഹാർലി ഡേവിഡ്സന്റെ പുതിയ 500 സിസി മോട്ടോർസൈക്കിൾ പരീക്ഷണത്തിൽ

ഐക്കണിക്ക് അമേരിക്കന്‍ (USA) ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി-ഡേവിഡ്‌സണ്‍ (Harley-Davidson) പുതിയ മോട്ടോര്‍സൈക്കിളുകളുടെ ഒരു ശ്രേണിയുടെ പണിപ്പുരയില്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ പുതിയ 500 സിസി മോട്ടോര്‍സൈക്കിളും കമ്പനി ഒരുക്കുന്നുണ്ടെന്നാണ് പുതിയ വാര്‍ത്തകള്‍.

ഡൈനോ ടെസ്റ്റിനിടെ ഒരു ഹാര്‍ലി-ഡേവിഡ്‌സണ്‍ ബ്രാന്‍ഡഡ് മോട്ടോര്‍സൈക്കിള്‍ നിരത്തില്‍ കണ്ടെത്തിയയി ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതാദ്യമായാണ് ഈ ബൈക്ക് ക്യാമറയില്‍ പതിഞ്ഞത്. ചൈനീസ് മോട്ടോര്‍സൈക്കിള്‍ സ്ഥാപനമായ ക്യുജെ മോട്ടോര്‍ പോസ്റ്റ് ചെയ്‍ത വീഡിയോയിലാണ് ഈ ചിത്രങ്ങള്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന 338 റോഡ്‌സ്റ്റര്‍ ഉള്‍പ്പെടെയുള്ള ചില മോട്ടോര്‍സൈക്കിളുകളുടെ വികസനത്തിനായി അമേരിക്കന്‍ ബ്രാന്‍ഡ് കൈകോര്‍ത്ത അതേ കമ്പനിയാണിത്.

എച്ച്‌ഡി ബെനെല്ലി ലിയോണ്‍സിനോ 50 ആണ് പരീക്ഷണ വാഹനം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതായത് ഈ പുതിയ ഈ മോട്ടോര്‍സൈക്കിള്‍ റീബാഡ്‍ജിംഗ് പരീക്ഷണത്തിന്റെ മികച്ച ഉദാഹരണമായിരിക്കും. നിലവില്‍, ഈ ബൈക്കിന്റെ ലോഞ്ച് ടൈംലൈനില്‍ കൂടുതല്‍ വിശദാംശങ്ങളില്ല, എന്നാല്‍ 2022 EICMA ഷോയോട് അടുക്കുമ്പോൾ അവയില്‍ ചിലത് പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!