Sunday, August 31, 2025

യുക്രൈന് പിന്തുണയുമായി ഓസ്കാർ വേദി ; നീല റിബ്ബൺ ധരിച്ച് താരങ്ങൾ

യുക്രൈന്‍- റഷ്യ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ യുക്രൈന്‍ ജനതയ്ക്ക് പിന്തുണയുമായി 94ാമത് ഓസ്കര്‍ വേദി. അഭയാര്‍ത്ഥികള്‍ക്കൊപ്പം എന്നെഴുതിയ റിബ്ബണ്‍ ധരിച്ചാണ് മിക്കതാരങ്ങളും പുരസ്കാര ചടങ്ങിനെത്തിനെത്തിയത്.യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിയാണ് ക്യാമ്പയിന് നേതൃത്വം നല്‍കിയിരിക്കുന്നത്.

അതേസമയം, യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ അപലപിച്ച്‌ യുക്രൈന് പിന്തുണ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും ഓസ്കര്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടു. സംഘര്‍ഷസമയത്ത് നമ്മുടെ മാനവികത പ്രകടിപ്പിക്കുന്നതിനുള്ള പ്രധാന മാധ്യമമാണ് സിനിമ, യുക്രൈനിലെ ദശലക്ഷക്കണക്കിനാളുകള്‍ക്ക് ഭക്ഷണം, വൈദ്യസഹായം, ശുദ്ധജലം, അടിയന്തര സേവനങ്ങള്‍ എന്നിവ ആവശ്യമാണ്. ആഗോളസമൂഹം ഒന്നിച്ച്‌ നിന്ന് യുക്രൈന്‍ ജനതയെ സഹായിക്കണമെന്നാണ് സന്ദേശത്തില്‍ പറയുന്നു

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!