ഡിസംബറിൽ മോൺട്രിയലിൽ നിന്ന് കാൻകൂണിലേക്കുള്ള സൺവിംഗ് വിമാനത്തിലെ യാത്രക്കാർക്കെതിരെ ട്രാൻസ്പോർട്ട് കാനഡ 12 അധിക പിഴ ചുമത്തി.
“വാക്സിനേഷൻ നിയമങ്ങൾ പാലിക്കാത്തതിന്” ഏഴ് യാത്രക്കാർക്കും മാസ്ക് ധരിക്കാത്തതിന് അഞ്ച് പേർക്കും പിഴയും ചുമത്തിയതായി ഫെഡറൽ ഗതാഗത മന്ത്രി ഒമർ അൽഗബ്ര തിങ്കളാഴ്ച ഒരു ട്വീറ്റിൽ പറഞ്ഞു.
ജനുവരി ആദ്യം ഗതാഗത അതോറിറ്റി അന്വേഷണം ആരംഭിച്ചതിന് ശേഷം ആകെ 24 പിഴകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും “ഇനിയും കൂടുതൽ” നടപടികൾ ഉണ്ടാകുമെന്നും മന്ത്രി അൽഗബ്ര പറഞ്ഞു.
ഡിസംബർ 30-ന് മെക്‌സിക്കോയിലേക്ക് പുതുവത്സരാഘോഷത്തിനായി പുറപ്പെട്ട വിമാനത്തിലെ യാത്രക്കാർ, ഫ്ലൈറ്റിൽ മാസ്ക് ധരിക്കാതെ, വിമാനത്തിന്റെ ഇടനാഴിയിൽ പാർട്ടി നടത്തുകയും, ചാർട്ടേഡ് ഫ്ലൈറ്റിൽ ഇരിക്കാതെ പരസ്യമായി മദ്യപിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായതോടെയാണ് അന്വേഷണം ആരംഭിച്ചത്.