രണ്ടു വ്യത്യസ്ത കൊലപാതകത്തിനും കൊലപാതകശ്രമത്തിനും പോലീസ് അനേഷിക്കുന്ന പ്രതികളെ കണ്ടെത്താൻ വിവരങ്ങൾ നൽകുന്നവർക്ക് അൻപതിനായിരം ഡോളർ വാഗ്ദാനം ചെയത് ടൊറന്റോ പോലീസ്. ജിടിഎയിൽ എവിടെയോ ഒളിച്ചിരിക്കുന്നതായി പോലീസ് കരുതുന്ന കൊലയാളികൾക്കാണ് ബുധനാഴ്ച പാരിതോഷികം പ്രഖ്യാപിച്ചത്. ഏഴ് വർഷം മുമ്പ് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ടാണ് ആദ്യ പാരിതോഷികം വാഗ്ദാനം ചെയ്യുന്നത്. 2015 സെപ്തംബർ 6 ന്, 23 കാരനായ റസൽ സഹദേവ്, സ്കാർലറ്റ് റോഡിൽ എഗ്ലിന്റൺ അവന്യൂ വെസ്റ്റ് ഏരിയയിലെ നോബിൾ പാർക്കിൽ പുലർച്ചെ 12:20 ന് കുത്തേറ്റു മരിച്ചു.
ഈ കേസിലെ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു എന്നിരുന്നാലും, ടോമി എൻഗോ എന്നറിയപ്പെടുന്ന ടൊറന്റോ നിവാസിയായ ടോൺ ക്വോക്-ഹോങ് എൻഗോ ഒളിവിലാണ്. 27 കാരനായ ഇയാൾക്കുവേണ്ടിയാണ് പോലീസ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.
ഒന്നിലധികം കേസുകളുമായി ബന്ധപ്പെട്ട് കാനഡയിലുടനീളം ആറ് വാറന്റുകളിൽ പോലീസ് തിരയുന്ന 40 കാരനായ ഉസ്മാൻ കാസിമിനു വേണ്ടിയാണ് രണ്ടാമത്തെ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
2020 ജനുവരിയിൽ, ഉസ്മാനെ ഒരു ആക്രമണ കേസിൽ തിരിച്ചറിഞ്ഞു, ആക്രമണം, ക്രിമിനൽ പീഡനം എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തി അന്വേഷിക്കുകയായിരുന്നു. നാല് മാസത്തിന് ശേഷം, ലെസ്ലി സ്ട്രീറ്റിൽ ഷെപ്പേർഡ് അവന്യൂ ഈസ്റ്റിലെ ഒരു വെടിവയ്പ്പിലും ഇയാൾ പ്രതി ചേർക്കപ്പെട്ടു.
ആ കേസുമായി ബന്ധപ്പെട്ട് കാസിം രണ്ട് വധശ്രമക്കേസുകൾ നേരിടുന്നു.
സംശയിക്കപ്പെടുന്ന രണ്ട് പേർക്കും 2022 സെപ്റ്റംബർ 30 വരെ പാരിതോഷികം ലഭ്യമാണ്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഹോമിസൈഡ് സ്ക്വാഡിനായി 416-808-7100 എന്ന നമ്പറിലും, ഇന്റഗ്രേറ്റഡ് ഗൺ ആൻഡ് ഗ്യാങ് ടാസ്ക് ഫോഴ്സിനെ 416-808-2510 എന്ന നമ്പറിലും ബന്ധപ്പെടാൻ ആവശ്യപ്പെടുന്നു.