Monday, October 27, 2025

സെർബിയയിലെ കൽക്കരി ഖനി അപകടത്തിൽ എട്ട് പേർ മരിച്ചു

സെർബിയയിലെ കൽക്കരി ഖനിയിൽ ഉണ്ടായ അപകടത്തിൽ മീഥേൻ ശ്വസിച്ച് എട്ട് ഖനിത്തൊഴിലാളികൾ ശ്വാസം മുട്ടി മരിക്കുകയും 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. അപകടസമയത്ത് 49 ഖനിത്തൊഴിലാളികളെങ്കിലും ഖനിയിൽ ജോലി ചെയ്തിരുന്നതായി കരുതുന്നു.

ഒരു സ്‌ഫോടനമാണ് ഖനി ഷാഫ്റ്റ് തകരാൻ കാരണമായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ തെക്കൻ പട്ടണമായ അലക്‌സിനാക്കിന് സമീപം പുലർച്ചെയുണ്ടായ അപകടം മീഥെയ്‌നുമായി സമ്പർക്കം പുലർത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഖനന മന്ത്രി സോറാന മിഹാജ്‌ലോവിക് പറഞ്ഞു.

“സ്ഫോടനമൊന്നും ഉണ്ടായില്ല. മീഥേനിന്റെ വർദ്ധിച്ച സാന്ദ്രതയാണ് അപകടത്തിന് കാരണമെന്നും ഖനിത്തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചതായും,” സ്ഥലം സന്ദർശിക്കുന്നതിനിടെ മിഹാജ്ലോവിച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

19 ഖനിത്തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അലക്സിനാക്കിലെ ആശുപത്രിയുടെ മേൽനോട്ടം വഹിക്കുന്ന ഗോറാൻ വിഡിക് സെർബിയയുടെ പബ്ലിക് ബ്രോഡ്കാസ്റ്റർ ആർടിഎസിനോട് പറഞ്ഞു. മൂന്ന് തൊഴിലാളികളുടെ നില ഗുരുതരമാണെന്നും ഗോറാൻ വിഡിക് അറിയിച്ചു. രണ്ട് ഖനിത്തൊഴിലാളികളും അടുത്തുള്ള നഗരമായ നിസ്സിൽ ചികിത്സയിലാണ്‌.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!