എയര്‍പോര്‍ട്ടുകളില്‍ എമിഗ്രേഷന് സഹായിക്കുന്ന ഇ മൈഗ്രേറ്റ് വെബ്സൈറ്റ് തകരാര്‍ പരിഹരിച്ചു. വിദേശകാര്യമന്ത്രാലയം അടിയന്തരമായി ഇടപെട്ടാണ് തകരാര്‍ പരിഹരിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി എമിഗ്രേഷന് സഹായിക്കുന്ന വെബ്‌സെറ്റ് നിശ്ചലമായിരുന്നു. വെബ്‌സെറ്റ് തകരാര്‍ മൂലം യാത്ര മുടങ്ങുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. യാത്രക്കാരുടെ എമിഗ്രേഷന്‍ ക്ലിയറന്‍സ് ഓണ്‍ലൈനായി ചെയ്യുന്ന വെബ്സൈറ്റാണ് പണി മുടക്കിയിരുന്നത്. ഇതിന് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പ്രശ്‌നം പരിഹരിച്ചത്.
എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള 18 രാജ്യങ്ങളിലേക്കാണ് ഇക്കാര്യം ചെയ്തുകൊടുക്കുന്നതും എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നവരുടെ എമിഗ്രഷന്‍ പരിശോധിക്കുന്നതും വെബ്‌സൈറ്റ് വഴിയാണ്. ഒഡേപെക് ചെയര്‍മാന്‍ കെ.പി അനില്‍കുമാര്‍, എംപി അബ്ദുസ്സമദ് സമദാനി എംപി, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ പ്രശന്പരിഹാരത്തിനായി ഇടപെട്ടിരുന്നു.