Sunday, August 31, 2025

ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറി ആരാധകന്റെ സെൽഫി;ദേഷ്യപ്പെട്ട് കുതറി മാറി മെസ്സി

ബ്യൂണസ് ഐറിസ്: ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറി ബലപ്രയോഗത്തിലൂടെ ഒപ്പം നിന്ന് സെല്‍ഫിയെടുത്ത ആരാധകനോട് ദേഷ്യപ്പെട്ട് സൂപ്പര്‍ താരം ലയണല്‍ മെസ്സി. ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് സംഭവം അരങ്ങേറിയത്.

മത്സരശേഷം മടങ്ങുകയായിരുന്ന മെസ്സിയുടെ അടുത്തേക്ക് ജോസു ഗാര്‍സണ്‍ എന്ന ആരാധകന്‍ പാഞ്ഞെത്തി. സുരക്ഷാഭടന്മാരുടെ കണ്ണുവെട്ടിച്ച് ഇക്വഡോറിന്റെ ജഴ്‌സി ധരിച്ചാണ് ഗാര്‍സണ്‍ മെസ്സിയുടെ അടുത്തേക്ക് പാഞ്ഞെത്തിയത്. ഗാര്‍സണ്‍ മൊബൈലില്‍ ഈ രംഗങ്ങളെല്ലാം തന്നെ പകര്‍ത്തുന്നുണ്ടായിരുന്നു.

മെസ്സിയുടെ അടുത്തെത്തിയ ഉടന്‍ തന്നെ ആരാധകന്‍ സൂപ്പര്‍ താരത്തെ ബലംപ്രയോഗിച്ച് അടുത്തുനിര്‍ത്തി സെര്‍ഫിയെടുക്കാന്‍ ശ്രമിച്ചു. ഇത് ഇഷ്ടപ്പെടാത്ത മെസ്സി ഗാര്‍സണിന്റെ കൈ തട്ടിമാറ്റി. പിന്നാലെ ആരാധകനെ പോലീസ് പിടികൂടി.

മണിക്കൂറുകള്‍ക്ക് ശേഷം ഗാര്‍സണ്‍ ഈ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കൊപ്പം സെല്‍ഫിയെടുത്തു എന്നാണ് ഗാര്‍സണ്‍ കുറിച്ചത്.

മത്സരത്തില്‍ അര്‍ജന്റീനയെ ഇക്വഡോര്‍ സമനിലയില്‍ തളച്ചു. അര്‍ജന്റീന നേരത്തേതന്നെ ലോകകപ്പ് യോഗ്യത നേടിയിരുന്നു. അര്‍ജന്റീന, ബ്രസീല്‍, ഇക്വഡോര്‍, യുറുഗ്വായ് എന്നീ ടീമുകള്‍ ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!