ബ്രിട്ടീഷ് കൊളംബിയ : കാനഡയിൽ സൗത്ത് സെറിയിൽ മൂന്നു ദിവസം മുമ്പുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. പാലാ കരൂർ മാറിയപുറം ഡോ. അനിൽ ചാക്കോയുടെ ഭാര്യ ശില്പ ബാബു (44) ആണ് മരിച്ചത്.
മൂന്നു ദിവസം മുമ്പ് മ്യൂസിക് ക്ലാസ്സിൽ പോയ മകളെ തിരികെ കൊണ്ടുവരാൻ പോകുന്നതിനിടെ വാഹനം ഇടിച്ചു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഏപ്രിൽ ഒന്നിന് മരണം സംഭവിച്ചു.
ശില്പ കോട്ടയം ഏറ്റുമാനൂർ ചാഴികാട്ട് കുടുംബാംഗമാണ്. മക്കൾ – നേഹ, നീവ്.
കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് കൊളമ്പിയ(KCABC) ശില്പ അനിലിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ചു.