ബ്രാംപ്ടൺ : കേരള ട്രക്കേഴ്സ് ഇൻ കാനഡ (K T C) യുടെ ഔദ്യോഗിക ഉദ്ഘാടനം ബ്രാംപ്ടണിലെ ഡ്രീംസ് കൺവൻഷൻ സെൻ്ററിൽ വെച്ച് നടക്കും. ഏപ്രിൽ 9 ശനിയാഴ്ച്ച വൈകുന്നേരം 4നു ആരംഭിക്കുന്ന ചടങ്ങിൽ K T C അംഗങ്ങൾ കുടുംബത്തോടൊപ്പം പങ്കെടുക്കണമെന്ന് കേരള ട്രക്കേഴ്സ് ഇൻ കാനഡ പ്രസിഡന്റ് സുരേഷ് നാരായണൻ, സെക്രട്ടറി റജിമോൻ എന്നിവർ അറിയിച്ചു.
ഹാമിൾട്ടണിൽ വച്ച് ആയിരുന്നു ആദ്യം പരിപാടി നിശ്ചയിച്ചിരുന്നത്. കൂടുതൽ ആളുകൾ. പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചതോടെ കുറച്ച് കൂടി ആളുകളെ ഉൾക്കൊള്ളാൻ സാധിക്കുന്ന സ്ഥലത്തേയ്ക്ക് വേദി മാറ്റുകയായിരുന്നു.
കാനഡയിലെ മലയാളികളായ ട്രക്ക് ഡ്രൈവർമാർക്കും അതോടൊപ്പം ട്രക്കിങ്ങ് മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കും നേതൃത്വവും സഹായവും നൽകുന്ന പുതിയ തൊഴിലാളി സംഘടനയാണ് കേരള ട്രക്കേഴ്സ് ഇൻ കാനഡ. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ 150 ൽ പരം മെംബേഴ്സുമായി രൂപം കൊണ്ട കൂട്ടായ്മ മാർച്ച് 19-ാം തീയതി മിസ്സിസാഗയിൽ നടന്ന രൂപീകരണ യോഗത്തോടെ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു.
ഉദ്ഘാടന ചടങ്ങിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും എന്നും സംഘാടകർ പറഞ്ഞു.
റിയലറ്റർ ആയ ജിഷ തോട്ടം ആണ് പരിപാടിയുടെ മെഗാ സ്പോൺസർ.