Friday, March 13, 2026

നോവാ സ്കോഷ്യയിലെ ഗ്രാമത്തിൽ ഫാം ട്രാക്ടർ മറിഞ്ഞ് ഒരാൾ മരിച്ചു

നോവാ സ്കോഷ്യയിലെ ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകുന്നേരം ഫാം ട്രാക്ടർ അപകടത്തിൽ ഒരാൾ മരിച്ചു. ശുബേനകാഡിയിലെ മിൽ വില്ലേജ് റോഡിൽ വൈകുന്നേരം 7 മണിക്ക് ശേഷമായിരുന്നു അപകടം. ഒരു വാഹനം കടന്നുപോയതിന് ശേഷം ഫാം ട്രാക്ടർ റോഡിന്റെ വശത്തേക്ക് നീങ്ങുമ്പോഴായിരുന്നു അപകടം. ഫാം ട്രാക്ടർ ഡ്രൈവർ, നോർത്ത് സേലം സ്വദേശിയായ 40 വയസ്സുകാരനാണ് സംഭവസ്ഥലത്ത് വച്ച് മരിച്ചത്.
RCMP പോലീസും ഫയർ ആൻഡ് എമർജൻസി സർവീസസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു. ട്രാക്ടറിനു സൈഡ് കൊടുത്തു കടന്നുപോയ വാഹനം അതിൽ ഇടിച്ചില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അനേഷിക്കുകയാണെന്നും സംഭവസ്ഥലത്തെത്തിയ ആക്സിഡന്റ് സ്പെഷ്യലിസ്റ് പറഞ്ഞു. മണിക്കൂറുകളോളം റോഡ് അടച്ചെങ്കിലും പിന്നീട് വീണ്ടും തുറന്നു. നോവാ സ്കോഷ്യ മെഡിക്കൽ എക്സാമിനറുടെ ഓഫീസ് അന്വേഷണത്തെ സഹായിക്കുന്നതിനായി മുന്നോട്ടു വന്നിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!