തെക്കൻ ന്യൂ ബ്രൺസ്‌വിക്കിലെ അപ്പർ ലോച്ച് ലോമോണ്ടിലെ കമ്മ്യൂണിറ്റിയിൽ ഉണ്ടായ ഒരു വാഹനാപകടത്തെ തുടർന്ന് 62 വയസ്സുള്ള ഒരാൾ മരിച്ചതായി ആർസിഎംപി പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം ഹൈവേ 820 ലാണ് അപകടമുണ്ടായതെന്ന് പോലീസ് പറയുന്നു. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കുഴിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് കരുതുന്നു. ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാൾ പിന്നീട് മരിച്ചു. ബാക്‌സ്റ്റേഴ്‌സ് കോർണറിലെ എൻ.ബി.യിലെ താമസക്കാരനായ ഇദ്ദേഹത്തിന് അറുപത്തിരണ്ടു വയസ്സായിരുന്നു. മരണകാരണം കൃത്യമായി നിർണ്ണയിക്കാൻ പോസ്റ്റ്‌മോർട്ടം ഷെഡ്യൂൾ ചെയ്യേണ്ടതുണ്ടെന്നും അപകടത്തിന്റെ കാരണം കൃത്യമായി അനേഷിക്കുമെന്നും പോലീസ് അറിയിച്ചു.
Updated:
തെക്കൻ ന്യൂ ബ്രൺസ്‌വിക്കിൽ വാഹനാപകടത്തിൽ 62 കാരൻ മരിച്ചു
Advertisement
Stay Connected
Must Read
Related News