Sunday, August 31, 2025

ഏഴു വയസുകാരന്റെ മരണം ; അമ്മയുടെ കാമുകൻ അറസ്റ്റിൽ

ടെക്സസ്: മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഏഴു വയസുകാരന്‍ മരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍.കുട്ടിയുടെ മരണത്തിനു കാരണമായ മാരകമുറിവുകള്‍ ഏല്‍പ്പിച്ചു എന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. മാതാവിനെതിരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

അടിയന്തരമായി വൈദ്യസഹായം ആവശ്യപ്പെട്ടു പോലീസിനു ഫോണ്‍ വന്നതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ആണു കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പു തന്നെ മരണം സംഭവിച്ചിരുന്നു.

ഇതേ തുടര്‍ന്നു പൊലീസ് കുട്ടിയും അമ്മയും താമസിച്ചിരുന്ന വീട്ടില്‍ എത്തി തിരച്ചില്‍ നടത്തി. മാതാവിനേയും കാമുകനേയും ചോദ്യം ചെയ്തു. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ കാമുകനെ കുറിച്ചോ അയാളുടെ താമസസ്ഥലത്തെ കുറിച്ചോ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ സംഭവം നടന്ന വീട്ടില്‍ അല്ല ഇയാള്‍ താമസിച്ചിരുന്നതെന്നു പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നാഷണല്‍ ചൈല്‍ഡ് അബ്യൂസ് പ്രിവന്‍ഷന്‍ മാസമായി ആചരിക്കുന്ന ഏപ്രില്‍ ഒന്നിനു തന്നെ ഇത്തരമൊരു സംഭവം ഉണ്ടായത് അങ്ങേയറ്റം വേദനാജനകമാണെന്നു പോലീസ് ഡിപാര്‍ട്ട്മെന്റ് പ്രസ്താവന പുറത്തിറക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!