കാലിഫോര്‍ണിയ: അമേരിക്കയിലെ കലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍ വെടിവെപ്പ്. ആറു മരണം. ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു.പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെയാണ് അക്രമം നടന്നത്. വെടിവെപ്പിന് പിന്നില്‍ ആരാണെന്നത് ഇനിയും വ്യക്തമല്ല. വെടിവെപ്പ് നടന്ന പ്രദേശത്തു ആളുകള്‍ ഒത്തുകൂടരുതെന്ന് പോലീസ് ട്വിറ്ററില്‍ അഭ്യര്‍ഥിച്ചു.
‘അവിടെ കണ്ട കാഴ്ച വളരെ ഹൃദയഭേദകമായിരുന്നു. ശരീരം നിറയെ ചോരയില്‍ കുളിച്ച നിലയില്‍ വെടിയേറ്റവര്‍ കിടന്നു. അവര്‍ ജീവന് വേണ്ടി പിടയുന്നുണ്ടായിരുന്നു.