Thursday, March 12, 2026

കൊറിയൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ; രണ്ടാം റൗണ്ടിൽ പ്രവേശിച്ച് ഇന്ത്യയുടെ ലക്ഷ്യ സെൻ

സിയോള്‍: പുരുഷന്മാരുടെ കൊറിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ച്‌ ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവ് ലക്ഷ്യ സെന്‍.ആദ്യ റൗണ്ടില്‍ ചോയ് ജി ഹബണിനെ മറികടന്നാണ് ഇന്ത്യന്‍ താരം അടുത്ത റൗണ്ടിലേയ്‌ക്ക് പ്രവേശിച്ചത്.

ഒരു മണിക്കൂറിലേറെ നീണ്ട മത്സരത്തില്‍, 14-21, 21-16, 21-18 എന്ന സ്‌കോറിനാണ് സെന്‍ ചോയിയെ പരാജയപ്പെടുത്തിയത്. രണ്ടാം റൗണ്ടില്‍ ഇന്തോനേഷ്യയുടെ ഷെസര്‍ ഹിരെന്‍ റുസ്താവിറ്റോയെ സെന്‍ നേരിടും.

ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ലക്ഷ്യ സെന്‍. പ്രകാശ് നാഥ്, പ്രകാശ് പദുക്കോണ്‍, പുല്ലേല ഗോപിചന്ദ്, സൈന നെഹ്വാള്‍ എന്നിവരാണ് ഫൈനലിലെത്തിയ മറ്റ് താരങ്ങള്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!