മാസ്ക് മാൻഡേറ്റ് എടുത്തുകളയാനുള്ള തീരുമാനം മാറ്റിയാതായി ക്യൂബെക്ക് സർക്കാർ അറിയിച്ചു. ഈ മാസാവസാനം വരെ ഇൻഡോറിലും പൊതു സ്ഥലങ്ങളിലുമുള്ള കോവിഡ് നിബന്ധനകൾ നീട്ടിയതായി ക്യൂബെക്ക് സർക്കാർ അറിയിച്ചു. പ്രവിശ്യയിലുടനീളമുള്ള COVID-19 അണുബാധകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ വർദ്ധനവും കാരണം തന്റെ ശുപാർശയിൽ മാറ്റം വരുത്തിയതായി ഇടക്കാല പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ. ലൂക് ബോയ്‌ലോ ഇന്ന് ക്യൂബെക്ക് സിറ്റിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഏപ്രിൽ പകുതിയോടെ ട്രാൻസിറ്റ് ഒഴികെയുള്ള എല്ലാ ഇൻഡോർ പൊതു ഇടങ്ങളിലും മാസ്ക് നിർബന്ധം നീക്കം ചെയ്യുമെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു. ഈ തീരുമാനത്തിലാണ് മാറ്റങ്ങൾ വരുത്താൻ സർക്കാർ നിര്ബന്ധിതമാകുന്നത്. ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർ രോഗം പിടിപെട്ട് ക്വറന്റീനിൽ കഴിയുകയാണെങ്കിലും ആശുപത്രികളിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ബോയ്‌ലോ പറയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 219 രോഗികളെ പ്രവേശിപ്പിക്കുകയും 147 പേരെ ഡിസ്ചാർജ് ചെയ്യുകയും ചെയ്ത ശേഷം 1,479 പേർ രോഗബാധിതരായി ആശുപത്രിയിലുണ്ടെന്ന് അധികൃതർ പറയുന്നു.