Monday, March 16, 2026

IKEA കാനഡയിൽ നിന്നും ചോർന്നത് ഏകദേശം 95,000 ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ

ഏകദേശം 95,000 ആളുകളുടെ സ്വകാര്യ വിവരങ്ങൾ ഉൾപ്പെട്ട ഡാറ്റാ ചോർന്നതിനെക്കുറിച്ചു IKEA കാനഡ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു. മാർച്ച് ആദ്യം നടന്ന സംഭവത്തെക്കുറിച്ച് ബാധിച്ച ഉപഭോക്താക്കളെയും കാനഡയിലെ പ്രൈവസി കമ്മീഷണറുടെ ഓഫീസിനെയും അറിയിച്ചിട്ടുണ്ടെന്ന് കമ്പനി വെള്ളിയാഴ്ച സ്ഥിരീകരിച്ചു. 2022 മാർച്ച് 1 മുതൽ മാർച്ച് 3 വരെ IKEA കാനഡയിലെ ഒരു പ്രവർത്തകൻ നടത്തിയ തിരച്ചിലിൽ ഉപഭോക്താക്കളുടെ ചില സ്വകാര്യ വിവരങ്ങൾ കാണിച്ചതായി IKEA കാനഡ അറിയിച്ചു.
IKEA കാനഡയുടെ ഉപഭോക്തൃ ഡാറ്റാബേസ് ഉപയോഗിച്ച് ഒരു ജോലിക്കാരൻ വ്യക്തിഗത വിവരങ്ങൾ ആക്സസ് ചെയ്‌തെങ്കിലും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ ചെയ്യുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. സാമ്പത്തിക അല്ലെങ്കിൽ ബാങ്കിംഗ് വിവരങ്ങളൊന്നും ആക്സസ് ചെയ്തിട്ടില്ല എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോദിക്കാൻ IKEA ഒരിക്കലും നിങ്ങളെ സമീപിക്കില്ലെന്നും കൂടാതെ സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തികൾ ഉണ്ടായാൽ റിപ്പോർട്ട് ചെയ്യണമെന്നും കമ്പനി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!