നടന്‍ ജോജു ജോര്‍ജിന് നോട്ടീസ് അയക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. അടുത്തിടെ വാഗമണ്ണില്‍ ഓഫ് റോഡ് ഡ്രൈവ് നടത്തുന്ന ജോജുവിന്റെ വീഡിയോ വൈറലായിരുന്നു. അപകടകരമായ രീതിയില്‍ വാഹനമോടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കുക.
ഓഫ് റോഡ് അസോസിയേഷന്‍ ഓഫ് കേരളയാണ് റൈഡ് സംഘടിപ്പിച്ചത്. വാഗമണ്‍ എം.എം.ജെ എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിലാണ് റൈഡ് നടത്തിയത്. ഇത് പൊതുസ്ഥലമാണോ സ്വകാര്യ സ്ഥലമാണോ എന്ന് പരിശോധിക്കും. പരിപാടിയ്ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതി തേടിയിരുന്നില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജോയിന്റ് ആര്‍ടിഒയെ നിയോഗിക്കുമെന്നും ഇടുക്കി ആര്‍ടിഒ അറിയിച്ചു. ജോജുവിനെതിരെ കെഎസ്‌യുവാണ് പരാതി നല്‍കിയത്.
